നിയോജകമണ്ഡലത്തിലെ മുഴുവന്‍ റെയില്‍വേ ക്രോസുകളും നവീകരിക്കും: കൊടിക്കുന്നില്‍
1454445
Thursday, September 19, 2024 7:17 AM IST
ചങ്ങനാശേരി: വാഹന ഗതാഗതം സുഗമമാക്കുന്നതിനുവേണ്ടി നിയോജകമണ്ഡലത്തിലെ മുഴുവന്‍ റെയില്‍വേ ലെവല്‍ ക്രോസുകളും അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി നവീകരിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.
വടക്കേക്കര, ഇരുപ്പ, നാലുകോടി ലെവല്‍ ക്രോസുകള്‍ ആദ്യഘട്ടത്തില്‍ത്തന്നെ നവീകരിക്കാന്‍ തീരുമാനമായിട്ടുണ്ട്. റെയില്‍വേ ക്രോസിന്റെ ഭാഗത്തുള്ള റോഡിന്റെ ചുമതലയും റെയില്‍വേയ്ക്കാണ്. ദിനവും നൂറുകണക്കിന് വാഹനങ്ങള്‍ ഈ ലെവല്‍ ക്രോസുകള്‍ കടന്നുപോകുന്നുണ്ട്.
റെയില്‍വേയുടെ ഭാഗത്തുള്ള റോഡിന്റെ നവീകരണം കൂടി പൂര്‍ത്തീകരിക്കുമ്പോള്‍ വാഹനങ്ങള്‍ക്കു ലെവല്‍ ക്രോസ് വേഗത്തില്‍ കടന്നുപോകാന്‍ കഴിയും.
ക്രോസുകളിലെ വാഹനഗതാഗതം സുഗമമാക്കുന്നതിനുവേണ്ടി ആവശ്യമായ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി നടത്തുന്നതിന് റെയില്‍വേയുടെ എന്‍ജിനിയറിംഗ് വിഭാഗവുമായി എംപി നടത്തിയ ചര്‍ച്ചയിലാണ് നടപടികള്‍ക്കു തീരുമാനമായത്.