ബികെ കോളജ് എൻഎസ്എസ് ബസ് സ്റ്റാൻഡ് വൃത്തിയാക്കി
1454433
Thursday, September 19, 2024 7:01 AM IST
ഗാന്ധിനഗർ: അമലഗിരി ബികെ കോളജ് എൻഎസ്എസ് യൂണിറ്റ് മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് വൃത്തിയാക്കി. പഞ്ചായത്ത് മെംബർ റോസിലി റ്റോമിച്ചൻ പരിപാടി ഉദ്ഘാടനം ചെയ്തു.
സ്വച്ഛതാ കി സേവാ കാമ്പയിനിന്റെ ഭാഗമായുള്ള ബികെ കോളജിന്റെ പ്രവർത്തനങ്ങൾ മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് വൃത്തിയാക്കലോടെ ആരംഭിച്ചു. ജൈവ-അജൈവ മാലിന്യങ്ങൾ പ്രത്യേകമായി വേർതിരിച്ചു.
സ്വച്ഛതാ കി സേവാ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ പൊതു ഇടങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ ആലോചിക്കുന്നതായി പ്രോഗ്രാം ഓഫീസർമാരായ മെൽബി ജേക്കബ്, ഡോ. സിസ്റ്റർ പ്രിൻസി പി. ജയിംസ് എന്നിവർ അറിയിച്ചു.