ബിവിഎസ് സുവര്‍ണ ജൂബിലി സമ്മേളനം ഇന്നു മുതൽ
1454708
Friday, September 20, 2024 7:05 AM IST
കോട്ടയം: ഭാരതീയ വേലന്‍ സൊസൈറ്റി (ബിവിഎസ്) സുവര്‍ണ ജൂബിലി സമ്മേളനം ഇന്നു മുതല്‍ 22 വരെ കോട്ടയത്ത് നടക്കും. ഇന്നു മൂന്നിനു മാമ്മന്‍ മാപ്പിള ഹാളില്‍ സംസ്ഥാനപ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേല്‍ പതാക ഉയര്‍ത്തും. നാലിനു വടവാതൂരില്‍ ബിവിഎസ് സുവര്‍ണ ജൂബിലി സ്മാരക മന്ദിരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
നാളെ രാവിലെ 9.30നു മാമ്മന്‍ മാപ്പിള ഹാളില്‍ വനിതാസമ്മേളനം മന്ത്രി വി.എൻ. വാസവന് ഉദ്ഘാടനം ചെയ്യും. സമാജം സംസ്ഥാനപ്രസിഡന്റ് അനിത രാജു അധ്യക്ഷത വഹിക്കും. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തും. സി.കെ. ആശ എംഎല്‍എ, വനിതാ വികസന കോര്പ്പറേഷന് ചെയര്‍പേഴ്സണ്‍ കെ.സി. റോസക്കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു തുടങ്ങിയവര്‍ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞു രണ്ടിനു നഗരംചുറ്റി സാംസ്കാരിക ഘോഷയാത്ര. വൈകുന്നേരം നാലിനു മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന സുവര്‍ണ ജൂബിലി സമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ഉദ്ഘാടനം ചെയ്യും.
സംസ്ഥാനപ്രസിഡൻര് അധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശന് മുഖ്യപ്രഭാഷണം നടത്തും. മന്ത്രി കെ. കൃഷ്ണന് കുട്ടി സ്മരണിക പ്രകാശനം ചെയ്യും. ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണം നടത്തും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.