മീനങ്ങാടി: മലങ്കര ഓർത്തഡോക്സ് സഭ സണ്‍ഡേ സ്കൂൾ മേഖലാതല കലോത്സവം നടത്തി. ഏബ്രാഹം മാത്യു എടയക്കാട്ട് കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു.
ഫാ.എൻ.ഐ. ജോണ്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോബി വർഗീസ്, ഡിസ്ട്രിക്ട് ഇൻസ്പെക്ടർ ലൂസി മത്തായി, സെക്രട്ടറി എൽദോ വർഗീസ് എന്നിവർ പ്രസംഗിച്ചു.
ചീങ്ങേരി സെന്റ് മേരീസ് സണ്‍ഡേ സ്കൂൾ ഒന്നാം സ്ഥാനവും മീനങ്ങാടി സെന്റ് പീറ്റേഴ്സ് സണ്‍ഡേ സ്കൂൾ രണ്ടാം സ്ഥാനവും അന്പലവയൽ സെന്റ് ജോർജ് സണ്‍ഡേ സ്കൂൾ മൂന്നാം സ്ഥാനവും നേടി.