വിനോദയാത്രകളുമായി കെഎസ്ആര്‍ടിസി
1454449
Thursday, September 19, 2024 7:20 AM IST
പൊന്‍കുന്നം: കെഎസ്ആര്‍ടിസി പൊന്‍കുന്നം ഡിപ്പോയില്‍ നിന്ന് വിവിധ വിനോദയാത്രകള്‍ സംഘടിപ്പിക്കുന്നു. 22ന് മലക്കപ്പാറയിലേക്കാണ് യാത്ര. അതിരപ്പി ള്ളി, വാഴച്ചാല്‍, ചാര്‍പ്പ വെള്ളച്ചാട്ടങ്ങളും ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് അണക്കെട്ടുകളും കാണാം. 920 രൂപയാണ് സീറ്റൊന്നിന് നിരക്ക്.
26ന് പഞ്ചപാണ്ഡവക്ഷേത്രദര്ശന യാത്രയാണ് നടത്തുന്നത്. 930 രൂപയാണ് നിരക്ക്. പള്ളിയോട സേവാസംഘവുമായി സഹകരിച്ച് ആറന്മുള വള്ളസദ്യയും ഈ യാത്രയിലുണ്ടാവും. തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രം, തൃപ്പുലിയൂര്‍ മഹാവിഷ്ണുക്ഷേത്രം, ആറന്മുള പാര്‍ഥസാരഥിക്ഷേത്രം, തൃക്കൊടിത്താനം മഹാക്ഷേത്രം, തിരുവന്‍വണ്ടൂര്‍ മഹാവിഷ്ണുക്ഷേത്രം, പാണ്ഡവര്‍കാവ് ദേവീക്ഷേത്രം, കവിയൂര്‍ ഗുഹാക്ഷേത്രം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.
29ന് ചതുരംഗപ്പാറ യാത്ര നടത്തും. 800 രൂപയാണ് ടിക്കറ്റ് നിരക്ക്. എസ്എന്‍പുരം വെള്ളച്ചാട്ടം, പൊന്മുടി അണക്കെട്ട്, കള്ളിമാലി വ്യൂപോയിന്റ്, പൂപ്പാറ, ചതുരംഗപ്പാറ, ഗ്യാപ്പ് റോഡ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. പുലര്‍ച്ചെ അഞ്ചിന് പുറപ്പെടും. വട്ടവട ടോപ്പ് സ്റ്റേഷനിലേക്കും യാത്ര ആസൂത്രണം ചെയ്യുന്നുണ്ട്. തീയതി തീരുമാനിച്ചിട്ടില്ല. ഫോണ്‍: 9497888032, 9495558231.