സാമൂഹ്യവിരുദ്ധർ കടയ്ക്കുള്ളിൽ അതിക്രമം കാട്ടിയതായി വ്യാപാരിയുടെ പരാതി
1454773
Saturday, September 21, 2024 12:10 AM IST
പൊൻകുന്നം: ടൗണിൽ പുന്നാംപറമ്പിൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന മുള്ളൻകുഴിയിൽ സ്റ്റോഴ്സിൽ സാമൂഹ്യവിരുദ്ധർ അതിക്രമം കാട്ടിയതായി കടയുടമയുടെ പരാതി.
ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കടയ്ക്കുള്ളിൽ ബഹളം കേട്ടതായി നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ഉടമ മോഹൻദാസ് സ്ഥലത്തെത്തുകയായിരുന്നു. ഈ സമയം കടയിൽ പണം സൂക്ഷിക്കുന്ന മേശ ഉൾപ്പെടെ താറുമാറായി കിടക്കുന്നതാണ് കണ്ടതെന്നും ഉടൻ തന്നെ പൊൻകുന്നം പോലീസിൽ വിവരമറിയിച്ചതായും കടയുടമ പറഞ്ഞു.