ദേശീയ തൊഴിലാളിദിനം ആചരിച്ചു
1454465
Thursday, September 19, 2024 11:31 PM IST
മുണ്ടക്കയം: ബിഎംഎസ് മുണ്ടക്കയം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശ്വകർമ ജയന്തി ദിനത്തിൽ ദേശീയ തൊഴിലാളി ദിനം ആചരിച്ചു. മുണ്ടക്കയം ബൈപാസ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി ബസ് സ്റ്റാന്‍ഡ് മൈതാനിയിൽ അവസാനിച്ചു. തുടർന്ന് നടന്ന യോഗം സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാർ ഉദ്ഘാടനം ചെയ്തു. ബിഎംഎസ് മുണ്ടക്കയം മേഖല പ്രസിഡന്റ് കെ.ബി. മധു അധ്യക്ഷത വഹിച്ചു.
ജില്ലാ ജോയിന്റ് സെക്രട്ടറി രതീഷ് ചന്ദ്രൻ, മേഖല ഭാരവാഹികളായ എസ്. രാജൻ, പി.ഡി. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.