ചെങ്ങളത്ത് ഇടവക ദിനാഘോഷവും മാർ തോമസ് തറയിലിന് സ്വീകരണവും
1454743
Friday, September 20, 2024 11:56 PM IST
ചെങ്ങളം: തീർഥാടന കേന്ദ്രമായ ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയിൽ ഇടവക ദിനാഘോഷവും ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത മാർ തോമസ് തറയിലിന് സ്വീകരണവും നാളെ നടക്കും. വൈകുന്നേരം 4.15ന് ഇടവകാംഗങ്ങളായ വൈദികരുടെ കാർമികത്വത്തിൽ കൃതജ്ഞതാബലിയോടെ ഇടവക ദിനാചരണം ആരംഭിക്കും. തുടർന്ന് നിയുക്ത മെത്രാപ്പോലീത്തയ്ക്കു സ്വീകരണം നൽകും.
സെന്റ് ആന്റണീസ് പാരിഷ്ഹാളിൽ നടക്കുന്ന പൊതുസമ്മേളനം മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും. വികാരി മോൺ. ജോർജ് ആലുങ്കൽ അധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ ഇടവകയിലെ മുതിർന്ന വ്യക്തികളെ ആദരിക്കും. തുടർന്ന് ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെയും സൺഡേ സ്കൂൾ കുട്ടികളുടെയും നേതൃത്വത്തിൽ കലാസന്ധ്യയും നടത്തും.
അസിസ്റ്റന്റ് വികാരി ഫാ. ബോബി വേലിയ്ക്കകത്ത്, ജോയി പഴേപറമ്പിൽ, സെബി വെട്ടുവയലിൽ, സി.വി. തോമസ് ചെങ്ങളത്ത്, ജോസഫ് ഇടയോടിയിൽ, തോമസ് തുപ്പലഞ്ഞിയിൽ, ജായി മഠത്തികുഴിയിൽ, റെന്നി ചക്കാലയിൽ, ജോർജ് മറ്റത്തിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.