മെഡിക്കൽ കോളജിനു മുന്നിൽ ജനകീയ വിചാരണ
1454431
Thursday, September 19, 2024 7:01 AM IST
കോട്ടയം: “മെഡിക്കല്‍ കോളജ് അത്യാസന്ന നിലയില്‍; സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തുക’’ എന്ന മുദ്രാവാക്യവുമായി കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തുന്ന രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളജിനു മുന്നില്‍ ജനകീയ വിചാരണ നടത്തി.
കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ബിനു ചെങ്ങളം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജയ്സണ്‍ ജോസഫ്, കെ. തോമസ് കണ്ണന്തറ,
പ്രിന്‍സ് ലൂക്കോസ്, വി.ജെ. ലാലി, ഡോ. റോസമ്മ സോണി, ജോസ് അമ്പലക്കുളം, മൈക്കിള്‍ ജയിംസ്, കെ.പി. ദേവസ്യ, സാബു പീടികയ്ക്കല്‍, ജോണ്‍ ജോസഫ്, ടി.വി. സോണി, കുഞ്ഞ് കളപ്പുര, ആന്‍സ് വര്‍ഗീസ്, ഷൈജി ഓട്ടപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
വീല്‍ചെയറിലിരുന്നു പിച്ചയെടുത്ത് പ്രതീകാത്മക പ്രതിഷേധവും നടന്നു. പ്രതിഷേധ സമരം നടത്താനായി വാങ്ങിയ വീല്‍ചെയറുകള്‍ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ആശുപത്രിക്കു കൈമാറി.