മുളക്കുളം - ചന്തപ്പാലം റോഡ്: എൽഡിഎഫ് ധർണ നടത്തി
1454721
Friday, September 20, 2024 7:15 AM IST
വെള്ളൂർ: കുണ്ടും കുഴിയുമായി തകർന്ന് ഗതാഗതം ദുഷ്കരമായ മുളക്കുളം-ചന്തപ്പാലം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വെള്ളൂർ പഞ്ചായത്ത് എൽഡി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കെഎസ്ടിപി എക്സികുട്ടിവ് എൻജിനീയറുടെ പൊൻകുന്നത്തെ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.
വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. സോണിക ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് നേതാക്കളായ ടി. വി. രാജൻ, ടി.വി. ബേബി, കെ.ഡി. വിശ്വനാഥൻ, ലൂക്ക് മാത്യു, വി.എൻ. ബാബു, മുൻ പഞ്ചായത്ത് പ്രസിഡന്റ് ആർ. നികിതകുമാർ എന്നിവർ പ്രസംഗിച്ചു.
റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനായി ഒരുകോടി പതിനാല് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് കെഎസ്ടിപി റീബിൽഡ് കേരളക്ക് നൽകിയിട്ടുണ്ട്. എസ്റ്റിമേറ്റിനു ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ ടെൻണ്ടർ ചെയ്ത് റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.