പാമ്പാടി: പാമ്പാടി സർവീസ് സഹകരണ ബാങ്കിന്റെ ജനസേവനകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. സർക്കാർ ഇടപാടുകൾ സംബന്ധിച്ച സർട്ടിഫിക്കറ്റുകൾ, ഓൺലൈൻ സേവനങ്ങൾ, ഇൻഷ്വറൻസ്, പാസ്പോർട്ട്, പാൻകാർഡ്, ഫോട്ടോസ്റ്റാറ്റ് സ്വൗകര്യം കുറഞ്ഞ ചെലവിൽ ലഭ്യമാണ്, കുറ്റിക്കൽ ബാങ്ക് ഹെഡ്ഓഫീസിൽ പ്രവർത്തിക്കുന്ന സേവനകേന്ദ്രം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ബാങ്ക്പ്രസിഡന്റ് വി. എം. പ്രദീപ് അധ്യക്ഷതവഹിച്ചു.