ഇളങ്ങുളം: ഒരുമ പുരുഷ സ്വാശ്രയ സംഘത്തിന്റെ മൂന്നാമത് വാർഷികവും ഓണാഘോഷവും മാണി സി. കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സ്വാശ്രയ സംഘം പ്രസിഡന്റ് രാജേഷ് ശശിധരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ.എം. ചാക്കോ, മഹാത്മ പുരുഷ സ്വാശ്രയ സംഘം പ്രസിഡന്റ് ജയിംസ് ചാക്കോ, കെ.കെ. വിജയകുമാർ, ജോസൺ ഡേവിഡ് എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ കളിൽ വിജയികളായവരെ അനുമോദിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.