മരിയസദനത്തിന്റെ അതിജീവനത്തിനായി ജനകീയ കൂട്ടായ്മ
1454774
Saturday, September 21, 2024 12:10 AM IST
പാലാ: പാലാ മരിയസദനത്തില്‍ ജനകീയ കൂട്ടായ്മ നടന്നു. ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ പത്തിന് മരിയസദനത്തിന് സാമ്പത്തിക സഹകരണം കഴിയുന്നത്ര സുമനസുകളില്‍നിന്ന് സമാഹരിക്കുന്നതിന് വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു.
ഇടപ്പാടിയില്‍ അര ഏക്കറും പൂവരണിയില്‍ ഒന്നര ഏക്കറും സൗജന്യമായി സ്ഥലം ലഭിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതു വഴി 250 ആളുകളെ മാറ്റിപ്പാര്‍പ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തല്‍. അനാഥരെയും ഒറ്റപ്പെട്ടവരെയും മാനസികരോഗികളെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഉണ്ടാക്കുന്നതുവരെ ഇത്തരം സ്ഥാപനങ്ങളെ സഹായിക്കണമെന്നു യോഗം തീരുമാനിച്ചു. അതുപോലെതന്നെ ഇതിന് സര്‍ക്കാര്‍ നിയമം കൊണ്ടുവരികയും ചെയ്യണം.
വിദേശ രാജ്യങ്ങളിലും നാട്ടിലെ സൗഹൃദ കൂട്ടായ്മകളിലും വാട്സാപ്പ് മുഖേനയും ഒക്ടോബര്‍ പത്തിന് നടത്തുന്ന ധനസമാഹാരണയജ്ഞത്തെക്കുറിച്ച് അറിയിക്കുകയും അത് വിജയിപ്പിക്കുകയും ചെയ്യണമെന്നും യോഗം തീരുമാനിച്ചു.
ഫാ. ജോര്‍ജ് പഴേപറമ്പില്‍, സന്തോഷ് മരിയസദനം, ഷാജു വി. തുരുത്തേൽ, നിര്‍മല ജിമ്മി, ജോസ്മോന് മുണ്ടയ്ക്കല്‍, ഷോണ്‍ ജോര്‍ജ്, ടോബിന് കെ. അലക്സ്, ബിനീഷ് ചൂണ്ടച്ചേരി, ജോസുകുട്ടി പൂവേലി, ഷാര്‍ലി മാത്യു, സജിമോന്‍ മഞ്ഞക്കടമ്പില്‍, ഡോ. ടി. മുരളി, രാജി മാത്യു, ബൈജു കൊല്ലംപറമ്പില്‍, ടോമി ചെറിയാന്, പി.ഡി. ലക്കി, ഫാ. ജോസഫ് നെല്ലിക്കചെരുവില്, ലീനാ സണ്ണി, കുര്യാക്കോസ് പടവന്, ജോസിന് ബിനോ, മായാ പ്രദീപ്, ബിജു പാലൂപ്പടവില്, ലിസിക്കുട്ടി മാത്യു, ആനി ബിജോയ്, വി.സി. പ്രിന്‍സ്, സന്തോഷ് മണര്‍കാട്ട്, സിജി ടോണി, സ്കറിയ, ഷിബു പൂവേലി, ഷിബു തെക്കേറ്റം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.