വനിതാ കമ്മീഷൻ സിറ്റിംഗ് നടത്തി
1454729
Friday, September 20, 2024 7:23 AM IST
കോട്ടയം: വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ ചങ്ങനാശേരി നഗരസഭാ ടൗൺ ഹാളിൽ സിറ്റിംഗ് നടത്തി.
75 കേസുകൾ പരിഗണിച്ചു. 10 പരാതികൾ തീർപ്പാക്കി. 61 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കാനായി മാറ്റി. അഭിഭാഷകരായ സി.കെ. സുരേന്ദ്രൻ, സി.എ. ജോസ്, ഷൈനി ഗോപി, ജോസ് കുര്യൻ എന്നിവർ സിറ്റിംഗിൽ പങ്കെടുത്തു.