ഓ​മ​ല്ലൂ​രി​ലെ എം​വി​ഐ​പി ക​നാ​ല്‍ പ്ര​ദേ​ശ​ത്തെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ​ദ്ധ​തി
Friday, September 20, 2024 7:15 AM IST
കു​റു​പ്പ​ന്ത​റ: ഓ​മ​ല്ലൂ​രി​ലെ എം​വി​ഐ​പി ക​നാ​ല്‍ പ്ര​ദേ​ശ​ത്തെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ​ദ്ധ​തി ഫ്രാ​ന്‍സീ​സ് ജോ​ര്‍ജ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സോ​ളാ​ര്‍ ലൈ​റ്റു​ക​ള്‍ ഘ​ട്ടം​ഘ​ട്ട​മാ​യി സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ഫ​ണ്ട് എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും ല​ഭ്യ​മാ​ക്കു​മെ​ന്നു ഫ്രാ​ന്‍സീ​സ് ജോ​ര്‍ജ് അ​റി​യി​ച്ചു.

മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​മ​ള​വ​ല്ലി ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ള്‍ പു​തു​താ​യി രൂ​പീ​ക​രി​ച്ച ചാ​രി​റ്റ​ബി​ള്‍ ഫൗ​ണ്ടേ​ഷ​ന്‍റെ ഉ​ദ്ഘ​ട​ന​വും വി​വി​ധ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​ന​വും മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ നി​ര്‍വ​ഹി​ച്ചു.

പ​ദ്ധ​തി പ്ര​ദേ​ശ​ത്തി​ന്‍റെ വീ​ഡി​യോ ആ​വി​ഷ്‌​കാ​രം സ​ന്തോ​ഷ് ജോ​ര്‍ജ് കു​ള​ങ്ങ​ര സ്വി​ച്ച് ഓ​ണ്‍ ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം നി​ര്‍മ​ല ജി​മ്മി, സു​നു ജോ​ര്‍ജ്, ബി​ജു കൊ​ണ്ടു​കാ​ലാ, അ​ഡ്വ ജെ​യ്സ​ണ്‍ പാ​ളി​യി​ല്‍, പ്ര​ഫ ഡോ ​ജെ​യ്സ​ണ്‍ പി.​ജേ​ക്ക​ബ്, ബേ​ബി ഒ​റ്റ​പ്ലാ​ക്കി​ല്‍, മ​നു​രാ​ജ് പൂ​വ​ക്കു​ളം, പീ​റ്റ​ര്‍ ചെ​റു​കു​ന്നേ​ല്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. വൃ​ത്തി​യാ​ക്കി​യ ക​നാ​ലി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ചെ​റു​വ​ള്ള​ങ്ങ​ള്‍, ചെ​ങ്ങാ​ട​ങ്ങ​ള്‍ എ​ന്നി​വ​യും കു​ട്ടി​ക​ള്‍ക്ക് വേ​ണ്ടി സം​ഘ​ട​ക​ര്‍ ഒ​രു​ക്കി​യി​രു​ന്നു.


ക​നാ​ല്‍ പ്ര​ദേ​ശ​ത്തു​ള്ള അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ക്രാ​ഷ് ബാ​രി​യ​ര്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള സ​ഹ​ക​ര​ണം എം​എ​ല്‍എ​യും വോ​ക്കിം​ഗ് സ്ട്രീ​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു തു​ക വ​ക​യി​രു​ത്തു​മെ​ന്ന് നി​ര്‍മ​ല ജി​മ്മി​യും യോ​ഗ​ത്തി​ല്‍ വാ​ഗ്ദാ​നം ചെ​യ്ത​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.