ജനകീയ വികസനസമിതിയുടെ സെമിനാർ 22ന്
1454430
Thursday, September 19, 2024 7:01 AM IST
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ജനകീയ വികസന സമിതിയുടെ നേതൃത്വത്തില്‍ വികസന സെമിനാറും ഏറ്റുമാനൂര്‍ പെരുമ പുസ്തക പ്രകാശനവും 22ന് നന്ദാവനം ഓഡിറ്റോറിയത്തിൽ നടത്തും.
രാവിലെ 8.45ന് എസ്.പി. പിള്ള സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന പെൻസിൽ ഡ്രോയിംഗ് മത്സരം ആരംഭിക്കും. ചലച്ചിത്ര കലാ സംവിധായകൻ സാബു എം. രാമൻ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂർ അധ്യക്ഷത വഹിക്കും. 9.30ന് വികസന സെമിനാർ ആരംഭിക്കും. നഗരസഭാ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
റെസിഡന്റ്സ് അപ്പെക്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ.എം. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് അമ്പലക്കുളം, വി.കെ. പ്രദീപ്, തോമസ് മാളിയേക്കൽ, അംബിക സുകുമാരൻ, ത്രേസ്യാമ്മ സെബാസ്റ്റ്യൻ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്ത് പ്രസംഗിക്കും.
11.15 ന് നടക്കുന്ന സമ്മേളനത്തിൽ ‘ഏറ്റുമാനൂർ പെരുമ’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഫ്രാന്‍സിസ് ജോര്‍ജ് എംപി മുൻ എംഎൽഎ കെ. സുരേഷ് കുറുപ്പിന് പുസ്തകം നല്കി നിർവഹിക്കും. ജനകീയ വികസനസമിതി പ്രസിഡന്റ് ബി.രാജീവ് അധ്യക്ഷത വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.
മോന്‍സ് ജോസഫ് എംഎൽഎ, അനൂപ് ജേക്കബ് എംഎൽഎ, ചാണ്ടി ഉമ്മന്‍ എംഎൽഎ, കെ.സി. ജോസഫ്, സ്റ്റീഫൻ ജോർജ്, ജോസഫ് എം. പുതുശേരി, അഡ്വ. വി.ബി. ബിനു, ലതിക സുഭാഷ് എന്നിവർ പ്രസംഗിക്കും.