സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ഫണ്ട് കൈമാറി
1454451
Thursday, September 19, 2024 7:20 AM IST
ചങ്ങനാശേരി: ഭാരത് സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് ചങ്ങനാശേരി ലോക്കല്‍ അസോസിയേഷന് മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച ഒരു ലക്ഷത്തിനാലായിരത്തി എഴുന്നൂറ് രൂപ ലോക്കല്‍ അസോസിയേഷന് പ്രസിഡന്റ് ജോബ് മൈക്കിള്‍ എംഎല്‍എ ജില്ലാ നേതൃത്വത്തിന് കൈമാറി.
സെന്റ് ആന്‍സ് ഹൈസ്കൂളില്‍ നടന്ന ചടങ്ങില്‍ കോട്ടയം ജില്ലാ കമ്മീഷണര്‍ ആന്‍സി മേരി ജോണ്‍, ജില്ലാ സെക്രട്ടറി ജോസഫ് വര്‍ഗീസ്, ഇ.എം. മാത്യു, ലീന സെബാസ്റ്റ്യന്‍, വി. അമ്പിളി, സിസ്റ്റര്‍ പൊന്നുമോള്, ഡയാന വര്‍ഗീസ്, ദീപ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.