പൂർവവിദ്യാർഥീ സമ്മേളനം
1454437
Thursday, September 19, 2024 7:01 AM IST
അരുവിക്കുഴി: സെന്റ് ജോസഫ്സ് എൽപി സ്കൂളിന്റെ ശതാബ്ദിയോടനുബന്ധിച്ചു പൂർവവിദ്യാർഥീ സമ്മേളനം നടത്തി. സമ്മേളനം പൂർവവിദ്യാർഥിയും മുൻ ഗോവ യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമായിരുന്ന ഡോ. പി.എസ്. സക്കറിയാസ് ഉദ്ഘാടനം ചെയ്തു. എൻ. മനോജ് അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ ഫാ. ജേക്കബ് ചീരംവേലിൽ, മുൻ പ്രധാനാധ്യാപകൻ കെ.കെ. മത്തായി, കൺവീനർ ജോർജ് ഫിലിപ്പ്, ഹെഡ്മിസ്ട്രസ് ജെസി സേവ്യർ തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിൽ എൺപതു വയസു കഴിഞ്ഞ പൂർവ വിദ്യാർഥികളെയും പൂർവ അധ്യാപകരെയും ആദരിച്ചു.