കോട്ടയം ലുലു മാള്‍ ഡിസംബറിൽ തുറക്കും
1454434
Thursday, September 19, 2024 7:01 AM IST
കോട്ടയം: കോട്ടയത്തെ ലുലു മാള്‍ ഡിസംബറിൽ തുറന്ന് പ്രവർത്തനം ആരംഭിക്കും. മാളിന്റെ പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എല്ലാം പൂര്‍ത്തിയായി. പ്രവേശന കവാടം, കാർ പാർക്കിംഗ് ഉൾപ്പെടെയുള്ള കെട്ടിടത്തിനു പുറമേയുള്ള ജോലികളാണ് ഇനി പൂർത്തീകരിക്കാനുള്ളത്. മൂന്നു മാസത്തിനകം കോട്ടയത്തെ മാള്‍ തുറക്കുമെന്ന് കോഴിക്കോട് മാളിന്റെ ഉദ്ഘാടനച്ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി പ്രഖ്യാപിച്ചിരുന്നു.
കൊച്ചിക്കും തിരുവനന്തപുരത്തിനും സമാനമായി വലിയ മാളല്ല കോട്ടയത്ത് നിർമിച്ചിരിക്കുന്നത്. നാട്ടകം മണിപ്പുഴ ജംഗ്ഷന് സമീപം എംസി റോഡരികിലായാണ് മാള്‍ വരുന്നത്. മൂന്ന് ലക്ഷം സ്ക്വയര്‍ ഫീറ്റിലാണ് നിർമാണം. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെ 25 ലധികം ബ്രാന്‍ഡുകളുടെ ഔട്ട്ലെറ്റുകൾ മാളിലുണ്ടാകും.
800 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തിലുള്ള ഫാമിലി എന്റര്ടെയ്ന്മെന്റ് സെന്റര്‍ ആണ് കോട്ടയം ലുലു മാളിന്റെ പ്രത്യേകത. 500 പേര്‍ക്ക് ഇരിക്കാവുന്ന ഫുഡ് കോര്‍ട്ടും 1,000 വാഹനങ്ങള്‍ക്ക് ഒരേ സമയം പാര്‍ക്കിംഗിനുള്ള സൗകര്യവുമാണ് മാളില്‍ ഒരുക്കുന്നത്. 30,000 ചതുരശ്ര മീറ്റര്‍ വലുപ്പമുള്ള കെട്ടിടത്തില്‍ താഴെ രണ്ടു നിലകള്‍ പാര്‍ക്കിംഗിനായി മാറ്റിവച്ചിരിക്കുന്നു.