പുളിഞ്ചുവട് - പരുത്തിമുടി റോഡ് ഗതാഗതയോഗ്യമാക്കണം
1454718
Friday, September 20, 2024 7:15 AM IST
പുളിഞ്ചുവട്: പുളിഞ്ചുവട്- പരുത്തിമുടി റോഡ് വൻ ഗർത്തങ്ങൾ രൂപപ്പെട്ട് തകർന്നതിനെ തുടർന്ന് ഗതാഗതം ദുരിത പൂർണമായി.
സി.കെ. ആശ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക വിനിയോഗിച്ച് പുനർനിർമിച്ച റോഡാണ് വീണ്ടും തകർന്ന് കാൽനട പോലും ദുഷ്കരമായ നിലയിലായത്.
മഴക്കാലത്ത് കുഴികളിൽ വെള്ളം നിറഞ്ഞ് ചെളിക്കുളമാകുന്ന റോഡ് മഴ മാറിയാൽ പൊടിശല്യം രൂക്ഷമായി പ്രദേശവാസികൾക്ക് ദുരിതം സമ്മാനിക്കുന്നു.
റോഡിനിരുവശവുമുള്ള വീടുകളിലുള്ളവർ പൊടിശല്യത്താൽ വീർപ്പുമുട്ടുകയാണ്. വീടുകളുടെ ജനലുകൾ തുറക്കാനാവാതെ കുടുംബങ്ങൾ വലയുകയാണ്. റോഡ് ഗതാഗതയോഗ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം