മാന്‍വെട്ടം ബൈബിള്‍ ക്വിസ് മത്സരത്തില്‍ അരുവിത്തുറ ടീമിന് ഒന്നാംസ്ഥാനം
1454719
Friday, September 20, 2024 7:15 AM IST
കടുത്തുരുത്തി: മാന്‍വെട്ടം സെന്റ് ജോര്‍ജ് സണ്‍ഡേ സ്കൂളും ചെറുപുഷ്പ മിഷന് ലീഗും സംയുക്തമായി സംഘടിപ്പിച്ച ഹഗിയോസ് - 24 പാലാ രുപതാതല ബൈബിള്‍ ക്വിസ് മത്സരത്തില്‍ അരുവിത്തുറ സണ്‍ഡേ സ്കൂളിലെ മരിയ തോമസ് പൈക്കാട്, ലിനിയാ മരിയ മധു ആഴാത്ത് എന്നിവരുടെ ടീം ഒന്നാം സ്ഥാനം നേടി.
മാന്‍വെട്ടം സെന്റ് ജോര്‍ജ് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന മത്സരം വികാരി റവ.ഡ. സൈറസ് വേലംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. പാലാ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള രണ്ട് പേരടങ്ങുന്ന 98 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.
മൂന്ന് റൗണ്ടുകളിലായിട്ടാണ് മത്സരം നടന്നത്. 10,001 രൂപയും സര്‍ട്ടിഫിക്കറ്റും പ്രശംസഫലകവും ഒന്നാം സ്ഥാനക്കാര്‍ക്ക് ലഭിച്ചു. ഭരണങ്ങാനത്ത് നിന്നുള്ള ബാബു പോള്‍ പെരിയപ്പുറം, അലക്സ് ജാക്സണ് ചുവപ്പുങ്കല്‍ ടീം രണ്ടാം സ്ഥാനവും മാന്നാറില്‍ നിന്നുള്ള ബിജി ഡാര്‍ലി ജോണ്‍ പരിയാരംപത്ത്, ലീന ബേബി പട്ടാശ്ശേരി ടീം മൂന്നാം സ്ഥാനവും നേടി.
കാഞ്ഞിരത്താനത്ത് നിന്നുള്ള സിബി ക്രിസ്റ്റീരാജ് പറമ്പില്‍, ജെറോണ്‍ ജേക്കബ് പാപ്പിനിശ്ശേരി എന്നിവര്‍ നാലും പൂഞ്ഞാറില്‍ നിന്നുള്ള ഷൈന്‍ നോബി കരിയാപുരയിടം, സിമിലി റെജി വാണിയപുരയില്‍ അഞ്ചും സ്ഥാനങ്ങള്‍ നേടി. സഹവികാരി ഫാ.ജോസഫ് ചൂരക്കല്‍, സിസ്റ്റര്‍ മെറിന് തുടങ്ങിയിവര്‍ മത്സരത്തിന് നേതൃത്വം നല്കി.