മാവേലിക്കര: വെട്ടിയാര്‍ കേന്ദ്രമായി പ്രവര്‍ത്തനമാരംഭിച്ച സാക്ഷി കലാ സാംസ്കാരിക ചാരിറ്റബിള്‍ വനിതാ സൊസൈറ്റിയുടെ ഔപചാരിക ഉദ്ഘാടനവും പായസമത്സരവും മെഗാതിരുവാതിരയും നാളെ രാവിലെ 9.30 മുതല്‍ മാവേലിക്കര മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. സാക്ഷി പ്രസിഡന്റ് സുജാദേവി രാംദാസ് ഭദ്രദീപം തെളിക്കും. കലാപരിപാടികള്‍, പായസ മത്സരം, ഓണസദ്യ.