വെച്ചൂർ: റോഡരികിലെ ചതുപ്പിൽ കയർ മാറ്റിന്റെ അവശിഷ്ടങ്ങൾ തള്ളുന്നു. കയറും റബറും ചേർന്ന മിശ്രിതമാണ് റോഡരികിൽ തള്ളുന്നത്.
പാടശേഖരത്തിനു സമീപത്തെ ജലാശയത്തോട് ചേർന്ന ചതുപ്പിലാണ് മണ്ണിൽ അലിഞ്ഞുചേരാത്ത മാലിന്യം തള്ളുന്നത്. കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കുന്ന അവശിഷ്ടങ്ങൾ മാറ്റ് നിർമാണകേന്ദ്രങ്ങളിൽനിന്ന് രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തിച്ചാണ് റോഡരികിലെ സ്ഥലങ്ങളിൽ തള്ളുന്നത്.