വാഴൂർ ബ്ലോക്ക് തല ക്ഷീരസംഗമം പരുത്തിമൂട് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ നാളെ
1454447
Thursday, September 19, 2024 7:17 AM IST
വാഴൂർ: വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും വിവിധ പഞ്ചായത്തുകളുടെയും ക്ഷീരവികസന വകുപ്പിന്റെയും ക്ഷീര സംഘങ്ങളുടെയും ആഭിമുഖ്യത്തിൽ വാഴൂർ ബ്ലോക്ക് തല ക്ഷീരസംഗമം നാളെ പരുത്തിമൂട് ക്ഷീരോത്പാദക സഹകരണസംഘത്തിന്റെ നേതൃത്വത്തിൽ നെടുമണ്ണി സെന്റ് അൽഫോൻസാ യുപി സ്കൂളിൽ നടക്കും.
ഉച്ചയ്ക്ക് 12 ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, ജില്ലാ പഞ്ചായത്തംഗങ്ങളായ ജെസി ഷാജൻ, ഹേമലത പ്രേംസാഗർ എന്നിവർ ക്ഷീരകർഷകരെ ആദരിക്കും.
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ്കുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്. റംലാബീഗം, സി.ജെ. ബീന, വി.പി. റെജി, സി.ആർ. ശ്രീകുമാർ, പി.ടി. അനൂപ്, ശ്രീജിഷ കിരൺ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള തുടങ്ങിയവർ പങ്കെടുക്കും.
ക്ഷീരസംഗമത്തോട് അനുബന്ധിച്ച് കന്നുകാലി പ്രദർശനം, ഗവ്യജാലകം, ക്ഷീരവികസന സെമിനാർ, എക്സിബിഷൻ എന്നിവ നടക്കും. പരുത്തിമൂട് സംഘത്തിനുപുറമേയുള്ള സംഘങ്ങളിൽ നിന്നു കൊണ്ടുവരുന്ന ഉരുക്കൾക്കു സംഘം സെക്രട്ടറിയുടെ സാക്ഷ്യപത്രം ഹാജരാക്കണം. മുഴുവൻ ഉരുക്കൾക്കും സൗജന്യകാലിത്തീറ്റ ലഭിക്കും.