വയനാട് ദുരിതാശ്വാസഫണ്ട് വിവാദം: കോൺഗ്രസ് പ്രകടനം നടത്തി
1454463
Thursday, September 19, 2024 11:31 PM IST
മണിമല: വയനാട് ദുരിതത്തിൽ ഇരയായവർക്ക് കേരള ജനത മനസറിഞ്ഞ് നൽകിയ ദുരിതാശ്വാസ ഫണ്ട് കൊള്ളയടിക്കുന്ന പിണറായി ഭരണത്തിനെതിരേയും കേരളത്തിന് നൽകേണ്ട സമ്പാത്തിക സഹായം നൽകാതെ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരേയും കോൺഗ്രസ് മണിമല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
പ്രസിഡന്റ് സാലു പി. മാത്യു അധ്യക്ഷത വഹിച്ചു. എമേഴ്സൺ ദേവസ്യ, പി.ജി. പ്രകാശ്, എ.കെ. കുര്യാക്കോസ്, പി.ജെ. ജോസഫ് കുഞ്ഞ്, മിനി മാത്യു, റോയ്സ് കടംന്തോട്, രണദേവ്, ജോജൻ ജോസഫ്, മജീദ് മംഗലശേരി, ലില്ലി തങ്കപ്പൻ, മധു കെ. മാത്യു, രാജുസാർ, ജോസ് കാച്ചാണം, സുനിൽ, എൻ.ടി. മൈക്കിൾ, ജോയ് കുളഞ്ഞികൊമ്പിൽ, വാർഡ്, ബൂത്ത് പ്രസിഡന്റുമാർ എന്നിവർ നേതൃത്വം നൽകി.
കാഞ്ഞിരപ്പള്ളി: വയനാട് ദുരന്തത്തിന്റെ കണക്കുകൾ പെരുപ്പിച്ചു കാണിച്ച കേരള സർക്കാരിന്റെ നടപടികൾക്കെതിരെയും ഇതുവരെ അടിയന്തര സഹായം പോലും പ്രഖ്യാപിക്കാത്ത കേന്ദ്ര സർക്കാരിന്റെ അനാസ്ഥയ്ക്കെതിരേയും പ്രതിഷേധിച്ച് കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വഞ്ചനാ ദിനം ആചരിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രതിഷേധ യോഗം ഡിസിസി ജനറൽ സെക്രട്ടറി റോണി കെ. ബേബി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു പത്യാല അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി. ജീരാജ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി പി.എ. ഷെമീർ, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ഒ.എം. ഷാജി, റസിലി തേനംമാക്കൽ, അജ്മൽ പാറയ്ക്കൽ, ഷെജി പാറക്കൽ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. ഷിനാസ്, കെഎസ്യു ജില്ലാ സെക്രട്ടറി സൈദ് എം. താജു, നേതാക്കളായ ഡാനി ജോസ്, അൻവർഷാ കോനാട്ടുപറമ്പിൽ, ഫസിലി കോട്ടവാതിൽക്കൽ, അൻവർ പുളിമൂട്ടിൽ, ഷാജി പെരുന്നെപ്പറമ്പിൽ, ഇ.എസ്. സജി ഇല്ലത്തുപറമ്പിൽ, ജോർജുകുട്ടി മല്ലപ്പള്ളിൽ, അഷറഫ് നെല്ലിമല പുതുപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
മുണ്ടക്കയം: കോൺഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരള സർക്കാർ നടത്തിയ തട്ടിപ്പിനെതിരേയും ദുരന്ത ഭൂമിയോട് കേന്ദ്രസർക്കാർ കാണിച്ചുകൊണ്ടിരിക്കുന്ന അവഗണനക്കെതിരെയും മുണ്ടക്കയത്ത് പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എസ്. രാജു അധ്യക്ഷത വഹിച്ചു.
വി.ടി. അയൂബ് ഖാൻ, സെബാസ്റ്റ്യൻ ചുള്ളിത്തറ, ബെന്നി ചേറ്റുകുഴി, ടി.ടി. സാബു, കെ.കെ. ജനാർദ്ദനൻ തുടങ്ങിയവർ പ്രസംഗിച്ചു.