അപകടക്കെണിയായി അനധികൃത ഫ്ലക്സ് ബോര്‍ഡുകള്‍
1454726
Friday, September 20, 2024 7:23 AM IST
ചങ്ങനാശേരി: ചങ്ങനാശേരിയില്‍ അനധികൃതമായി ഫ്ലക്സ് ബോര്‍ഡുകള്‍ വര്‍ധിച്ച് അപകടങ്ങള്‍ പതിവാകുന്നു.
കഴിഞ്ഞ ദിവസം നഗരത്തില്‍ സ്ഥാപിച്ചിരുന്ന ഒരു ഫ്ലക്സ് ബോര്‍ഡ് പറന്ന് ഇരുചക്രവാഹന യാത്രക്കാരന്റെ ദേഹത്ത് വീണു. പലയിടങ്ങളിലും സിഗ്നല്‍ ലൈറ്റുകളും ദിശാബോര്‍ഡുകളും മറച്ചുവച്ചാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ ബസ് സ്റ്റാന്‍ഡിനു മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഇതിനെതിരേ ശക്തമായ നിയമനടപടികള്‍ ഉണ്ടാകണമെന്ന് സിറ്റിസണ്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി യോഗം ആവശ്യപ്പെട്ടു. ഡോ. റൂബിള്‍ രാജ് ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ പ്രസിഡന്റ് ജോസുകുട്ടി നെടുമുടി അധ്യക്ഷത വഹിച്ചു. അഡ്വ. വിമല്‍ചന്ദ്രന്‍, അഡ്വ. റോയി തോമസ്, അഡ്വ. തോമസ് ആന്റണി, ഡോ. ബിജു മാത്യു, പി.എസ്. റഹിം, മാത്യു ജോസഫ്, പി.എസ്. ശശിധരന് എന്നിവര്‍ പ്രസംഗിച്ചു.