മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങൾക്ക് മസ്റ്ററിംഗ്
1454500
Thursday, September 19, 2024 11:48 PM IST
കോട്ടയം: ജില്ലയിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡിലെ മുഴുവൻ അംഗങ്ങളുടെയും മസ്റ്ററിംഗ് 25 മുതൽ ഒക്ടോബർ ഒന്നുവരെ നടത്തും. മഞ്ഞ, പിങ്ക് കാർഡിൽ ഉൾപ്പെടുന്ന എല്ലാ അംഗങ്ങളും റേഷൻ കടകളിലെത്തി മസ്റ്ററിംഗ് പൂർത്തിയാക്കണം.
കഴിഞ്ഞ ഓഗസ്റ്റ് അഞ്ചു മുതൽ നാളിതുവരെ റേഷൻ കടയിൽ ബയോമെട്രിക്ക് സംവിധാനം ഉപയോഗിച്ച് റേഷൻ വാങ്ങിയ ഗുണഭോക്താക്കളും ഫെബ്രുവരി- മാർച്ച് മാസങ്ങളിൽ ഇ പോസ് സംവിധാനം വഴി ഇകെവൈസി അപ്ഡേഷൻ ചെയ്തവരും റേഷൻ കടകളിൽ പോയി വീണ്ടും ഇകെവൈസി മസ്റ്ററിംഗ് ചെയ്യേണ്ടതില്ല. മസ്റ്ററിംഗ് ഒക്ടോബർ ഒന്നിനുള്ളിൽ പൂർത്തീകരിക്കേണ്ടതിനാൽ ജില്ലയിലെ മുൻഗണന കാർഡ് ഉടമകളും ഈ മാസത്തെ റേഷൻ 24ന് മുമ്പായി വാങ്ങേണ്ടതാണ്. 0481 -2560371.
25 മുതൽ ഒക്ടോബർ ഒന്നു വരെയുള്ള റേഷൻ വിതരണവും, കെവൈസി മസ്റ്ററിംഗ് സമയക്രമവും
രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് 12 വരെ: റേഷൻ വിതരണവും ഇകെവൈസി മസ്റ്ററിംഗും.
ഉച്ചയ്ക്ക് 12 മുതൽ ഒന്നു വരെ: മസ്റ്ററിംഗ് മാത്രം
ഉച്ചയ്ക്ക് മൂന്നു മുതൽ നാലു വരെ: മസ്റ്ററിംഗ് മാത്രം
നാലു മുതൽ വൈകുന്നേരം ഏഴു വരെ: റേഷൻ വിതരണവും മസ്റ്ററിംഗും.