സ്കൂള്‍ പാചക തൊഴിലാളികള്‍ക്ക് പരിശീലനം നല്കി
1454647
Friday, September 20, 2024 4:56 AM IST
മഞ്ചേരി: ഉപജില്ലയിലെ സ്കൂള്‍ പാചക തൊഴിലാളികള്‍ക്ക് പരിശീലനവും ബോധവല്‍ക്കരണ ക്ലാസും നല്കി. വൃത്തിയോടും ചിട്ടയോടും പോഷക സമ്പുഷ്ടമായും ഉച്ചഭക്ഷണ പാചകവും വിതരണവും ചെയ്യുന്നതിനാണ് പരിശീലനം.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെയും പ്രധാനാധ്യാപക ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. മഞ്ചേരി ജിയുപി സ്കൂളില്‍ നടന്ന പരിശീലനത്തില്‍ 117 പാചകത്തൊഴിലാളികള്‍ പങ്കെടുത്തു.
ജില്ലാ നൂണ് ഫീഡിംഗ് സൂപ്പര്‍വൈസര്‍ കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എസ്. സുനിത അധ്യക്ഷത വഹിച്ചു.
നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സലീം, ഉപജില്ലാ നൂണ് മീല്‍ ഓഫീസര്‍ എം. അഫ്താബ്, എച്ച്എം ഫോറം സെക്രട്ടറി ജയദീപ്, മഞ്ചേരി ജിയുപിഎസ് പ്രധാനാധ്യാപിക നിഷ എന്നിവര്‍ സംസാരിച്ചു. ഉമ്മു സല്‍മ നന്ദി പറഞ്ഞു.