കാത്തിരിപ്പിനൊടുവില്‍ ഡയാലിസിസ് സെന്റര്‍ യാഥാര്‍ഥ്യമാകുന്നു
1454759
Friday, September 20, 2024 11:56 PM IST
അടിമാലി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ യാഥാര്‍ഥ്യമാകുന്നു. 23 ന് രാവിലെ 11.30ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഒക്ടോബര്‍ ആദ്യ വാരം മുതല്‍ ഡയാലിസിസ് ചെയ്ത് തുടങ്ങും. ഇതിനായി വേണ്ടുന്ന ഉപകരണങ്ങള്‍ ആശുപത്രിയില്‍ സജ്ജമായി.
സെപ്റ്റംബര്‍ 24 മുതല്‍ രോഗികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും.ആദ്യഘട്ടത്തില്‍ ഒരേ സമയം അഞ്ചു രോഗികളെ സെന്ററിൽ ഡയാലിസിസിനു വിധേയമാക്കാം. സെന്ററിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരിച്ചു. അഡ്വ. എ. രാജ എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന് ചെല്ലപ്പന് അധ്യക്ഷത വഹിച്ചു.