കിളിരൂര്‍: സെന്റ് ഫ്രാന്‍സിസ് ഡി സാലെസ് പള്ളിയുടെ ആഭിമുഖ്യത്തില്‍ നാഗമ്പടം എസ്എച്ച് മെഡിക്കല്‍ സെന്ററിന്റെയും തെള്ളകം ചൈതന്യ കണ്ണാശുപത്രിയുടെയും നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ നേത്ര പരിശോധനാ ക്യാമ്പ് 22നു രാവിലെ 8.30 മുതല്‍ ഒന്നു വരെ കിളിരൂര്‍ സെന്റ് ഫ്രാന്‍സിസ് ഡി സാലെസ് പള്ളി ഓഡിറ്റോറിയത്തില്‍ നടത്തും. വികാരി ഫാ. തോമസ് ചേക്കോന്തയില്‍ അധ്യക്ഷത വഹിക്കും. ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റി സീനിയര്‍ കണ്‍സൾട്ടന്റ് ഡോ. രാജു ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും.
ക്യാമ്പില്‍ പനി, ചുമ, കഫക്കെട്ട്, ശരീര വേദന, കൈകാല്‍ വേദന, മുട്ടുവേദന, ചൊറിച്ചില്‍, വയറിളക്കം, ദഹനസംബന്ധമായ രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍, കുട്ടികള്‍ക്കുള്ള അസുഖങ്ങള്‍, സ്ത്രീകള്ക്കുണ്ടാകാകുന്ന രോഗങ്ങള്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, നേത്രസംബന്ധമായ രോഗങ്ങള്‍ക്കും പരിശോധന, ഗൈനക്ക് - ഓങ്കോളജി, പ്രമേഹ, രക്തസമ്മര്‍ദ്ദ പരിശോധനകള്‍, കാന്‍സര്‍ സ്ക്രീനിംഗ് ടെസ്റ്റ് ,ബ്രെസ്റ്റ് കാന്‍സര്‍ ആന്‍ഡ് സര്‍വിക്കല്‍ കാന്‍സര്‍ ടെസ്റ്റ് എന്നിവക്കു വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. ബുക്കിംഗിന് 9605594744.