വയനാട് ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധം
1454727
Friday, September 20, 2024 7:23 AM IST
മാടപ്പള്ളി: സര്‍ക്കാരിന്റെ വയനാട് ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിനും ദുരുപയോഗത്തിനെതിരേയും രാഹുല്‍ ഗാന്ധിക്കു നേരെയുള്ള വധശ്രമത്തിനെതിരേയും മാടപ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനവും സമ്മേളനവും നടത്തി.
മണ്ഡലം പ്രസിഡന്റ് ബാബു കുരീത്ര ഉദ്ഘാടനം ചെയ്തു. മുന്‍ മണ്ഡലം പ്രസിഡന്റ് പി.എം. മോഹനന് പിള്ള അധ്യക്ഷത വഹിച്ചു. മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജയശ്രീ പ്രഹ്ലാദന്, സെലീനാമ്മ തോമസ്, റോസിലിന് ഫിലിപ്പ്,
സിനി വര്‍ഗീസ്, ജസ്റ്റിന് പാറുകണ്ണില്‍, എ.എസ് രവീന്ദ്രന്, ജോര്‍ജ് പുരക്കല്‍, ഉണ്ണി നാഗപറമ്പില്‍, ബിനു ചിത്തംതറ, ബേബിച്ചന് കല്ലറക്കല്‍, വി.കെ ഗണേശന്, സിനോയ് മാത്യു, ജോണിച്ചന് പാറത്താനം, ഗോപി വരാപുത്ര, ലാലിച്ചന്‍ മറ്റപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.