അരി കയറ്റിവന്ന ലോറി ടോറസിനു പിന്നിലിടിച്ച് തകര്‍ന്നു
1454724
Friday, September 20, 2024 7:23 AM IST
ചങ്ങനാശേരി: തെങ്കാശിയില്‍നിന്ന് അരിയുമായി കോട്ടയത്തേക്ക് പോവുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി നിര്‍ത്തിയിട്ടിരുന്ന ടോറസിനു പിന്നിലിടിച്ചു.
ലോറി ഡ്രൈവര്‍ സെല്‍വകുമാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ മൂന്നിനും നാലിനുമിടയില്‍ പെരുന്ന റെഡ്സ്കവയര് ജംഗ്ഷനിലാണ് സംഭവം.
എതിരേ ബസും ലോറിയും വന്നപ്പോള്‍ അപകടത്തില്‍പ്പെടാതിരിക്കാന്‍ വശത്തേക്ക് വെട്ടിച്ചപ്പോള്‍ നിര്‍ത്തിയിട്ടിരുന്ന ടോറസില്‍ ഇടിക്കുകയായിരുന്നു. കോട്ടയത്തുള്ള സ്വകാര്യമില്ലിലേക്ക് അരിയുമായി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.