പൊൻകുന്നം സിവിൽ സ്റ്റേഷൻ ജീവനക്കാർക്ക് ജീവിതശൈലീ രോഗനിർണയ ക്യാമ്പ്
1454772
Saturday, September 21, 2024 12:10 AM IST
പൊൻകുന്നം: വർധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ പൊൻകുന്നം സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്കുവേണ്ടി ജീവിതശൈലീ രോഗനിർണയ ക്യാമ്പും ബോധവത്കരണ പരിപാടിയും നടത്തി.
ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ക്യാന്പ് ഉദ്ഘാടനം ചെയ്തു. ചിറക്കടവ് വില്ലേജ് ഓഫീസർ ടി. ഹാരിസ്, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. സാവൻ സാറാ മാത്യു, ഇടയിരിക്കപ്പുഴ സിഎച്ച്സി ഹെൽത്ത് സൂപ്പർവൈസർ കെ. അനിൽകുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷാജി മാത്യു, നിയാസ് പി. ജബ്ബാർ, എൻ.എ. അഭിലാഷ്, ടി.ആർ. രഞ്ജു തുടങ്ങിയവർ പ്രസംഗിച്ചു.
മിനി സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്ക് വേണ്ടി മാസത്തിലെ ആദ്യവാരത്തിൽ തുടർന്നും എല്ലാ മാസവും ക്യാമ്പ് സംഘടിപ്പിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.