ദുരിതാശ്വാസഫണ്ട് അഴിമതി: കോൺഗ്രസ് പ്രകടനം നടത്തി
1454471
Thursday, September 19, 2024 11:31 PM IST
രാമപുരം: വയനാട് ജനതയോട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണനയ്ക്കെതിരേയും ദുരിതാശ്വാസ ഫണ്ടില്‍ അഴിമതി ഉണ്ടെന്ന് കോടതിപോലും സാക്ഷ്യപ്പെടുത്തിയ സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും കെപിസിസിയുടെ ആഹ്വാന പ്രകാരം കോണ്‍ഗ്രസ് രാമപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാമപുരം ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇന്‍-ചാര്‍ജ് എ.ജെ. ദേവസ്യ അധ്യക്ഷത വഹിച്ചു. കെപിസിസി മെംബര്‍ തോമസ് കല്ലാടന്‍ ഉദ്ഘാടനം ചെയ്തു. വിന്‍സെന്റ് മാടവന, ജേക്കബ് അല്‍ഫോന്‍സ് ദാസ്, ബെന്നി താന്നിയില്‍, സജി വരളിക്കര, ബെന്നി കച്ചിറമറ്റം, ജോണ്സണ് നെല്ലുവേലില്‍, ബേബി കണിയാരകം, ടി.കെ. തങ്കന്, ലിജോ ഇരുമ്പുകുഴിയില്‍, തോമസ് കൊട്ടിച്ചേരില്‍, രാജപ്പന് പുത്തന്മ്യാലില് എന്നിവര്‍ പ്രസംഗിച്ചു.
പാലാ: കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേൃത്വത്തില്‍ വയനാട് ഫണ്ട് തട്ടിപ്പിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. ആര് മനോജ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കട്ട് അധ്യക്ഷത വഹിച്ചു.
കോണ്‍ഗ്രസ് നേതാക്കളായ സതീശ് ചൊള്ളാനി,സാബു എബ്രഹാം,ഷോജി ഗോപി,ബിബിന്‍ രാജ്,ടോണി തൈപ്പറമ്പില്‍,ആനി ബിജോയി,ലിസിക്കുട്ടി മാത്യു,ബിജോയി ഏബ്രഹാം, പ്രേംജിത്ത് ഏര്‍ത്തയില്‍, അര്ജുന് സാബു,കൃഷ്ണജിത്ത് ജിനില്‍,നിബിന് ജോസ്,മനോജ് വള്ളിച്ചിറ, ബിനു അറയ്ക്കല്‍ തുടങ്ങിവര്‍ പ്രസംഗിച്ചു.
ഇടമറ്റം: വയനാട് ദുരിതാശ്വാസ ഫണ്ട് തട്ടിപ്പു നടത്തിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെയും.ദുരിത ബാധിതര്‍ക്ക് സാമ്പത്തിക സഹായം നല്കുന്നതില് കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്ന അലംഭാവത്തിലും,രാഹുല്‍ ഗാന്ധിക്കെതിരേ ബി്ജെപി നടത്തുന്ന കൊലവിളിക്കെതിരേയും കോണ്‍ഗ്രസ് മീനിച്ചില്‍ മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി.
മണ്ഡലം പ്രസിഡന്റ് പി.വി. ചെറിയാന് അധ്യക്ഷത വഹിച്ചു.അഡ്വ.പി.ജെ ജോണി പാംപ്ലാനിയില്‍, രാജന് കൊല്ലംപറമ്പില്‍,പ്രദീപ് കുമാര്‍, എല്‍.ഗോപകുമാര്‍,കെ.സി ജേക്കബ് കുന്നപ്പള്ളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.