വിശ്വകർമ്മ ദിനാഘോഷം നടത്തി
1454443
Thursday, September 19, 2024 7:17 AM IST
വൈക്കം: അഖില കേരള വിശ്വകർമ സഭ വൈക്കം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ വിശ്വകർമദിനം ആഘോഷിച്ചു. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ യൂണിയൻ പ്രസിഡൻ്റ് പി.ജി. ശിവദാസൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം സി.കെ. ആശ എംഎൽഎ ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും കലാകായിക പ്രതിഭകളേയും ആദരിച്ചു.
മോൻസ് ജോസഫ് എംഎൽഎ, എകെവിഎംഎസ് ഡയറക്ടർ ബോർഡ് അംഗം വി.എൻ. ദിലീപ് കുമാർ, യൂണിയൻ താലൂക്ക് സെക്രട്ടറി എസ്. കൃഷ്ണൻ,കെവിവൈഎസ് ഭാരവാഹികളായ ഇ.എസ്. നിധീഷ്, താലൂക്ക് യൂണിയൻ തുടങ്ങിയവർ പ്രസംഗിച്ചു.