കടുത്തുരുത്തി: കടുത്തുരുത്തി ടൗണില്‍ കുടിവെള്ള വിതരണം മുടങ്ങിയത് പരിഹരിക്കുന്നതിനായി സര്‍വകക്ഷി യോഗം നാളെ നടക്കും. മാസങ്ങളായി കടുത്തുരുത്തി ടൗണിലും സമീപപ്രദേശങ്ങളിലും വാട്ടര്‍ അഥോറിറ്റിയുടെ കുടിവെള്ള വിതരണം തടസപ്പെടുകയും ടൗണിലെ വ്യാപാരികളും കുടുംബങ്ങളും ദുരിതത്തിലാവുകയും ചെയ്ത സാഹചര്യം കണക്കിലെടുത്താണ് യോഗം ചേരുന്നത്.
നാളെ രാവിലെ 10.30ന് കടുത്തുരുത്തി മിനി സിവില്‍ സ്റ്റേഷനിലാണ് യോഗം നടക്കുക. മോന്‍സ് ജോസഫ് എംഎല്‍എയാണ് യോഗം വിളിച്ചിരിക്കുന്നത്. നിലവിലുള്ള പ്രതിസന്ധികളില്‍ വിവിധ പരിശോധനകള്‍ ഉദ്യോഗസ്ഥതലത്തില്‍ നടന്നിരുന്നെങ്കിലും പ്രശ്നപരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് വാട്ടര്‍ അഥോറിറ്റിയുടെയും പിഡബ്ല്യുഡിയുടെയും ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് സര്‍വകക്ഷിയോഗം നടത്തുന്നത്.