വായനദിനാചരണം
Thursday, June 20, 2024 10:03 PM IST
കാ​ഞ്ഞി​ര​മ​റ്റം: വാ​യ​ന​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞി​ര​മ​റ്റം ലിറ്റി​ൽ ഫ്ല​വ​ർ ഹൈ​സ്കൂ​ളി​ൽ പ​ത്ര​പ്ര​ദ​ർ​ശ​നം ന​ട​ത്തി. നൂ​റു വ​ർ​ഷം വ​രെ പ​ഴ​ക്ക​മു​ള്ള വ​ർ​ത്ത​മാ​ന​പ​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​മാ​ണ് സ്കൂ​ളി​ൽ ന​ട​ത്തി​യ​ത്. കൂ​ട്ടി​ക്ക​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ആ​യി​രു​ന്ന എ.​എ​സ്. മു​ഹ​മ്മ​ദാ​ണ് കു​ട്ടി​ക​ൾ​ക്കാ​യി പ​ത്ര​പ്ര​ദ​ർ​ശ​നം അ​വ​ത​രി​പ്പി​ച്ച​ത്. രാഷ്‌ട്രീ​യ​നേ​താ​ക്ക​ൾ അ​ട​ക്ക​മു​ള്ള​വ​രു​ടെ സ്ഥാ​ന​ല​ബ്‌​ധി, മ​ര​ണം, ലോ​ക​ച​രി​ത്ര​ത്തി​ലെ വി​പ്ല​വ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ൾ, ഉ​രു​ൾ​പൊ​ട്ട​ൽ പോ​ലെ​യു​ള്ള പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ ഇ​വ ക്രോ​ഡീ​ക​രി​ക്ക​പ്പെ​ട്ട പ​ത്ര​ശേ​ഖ​ര​ത്തി​ലു​ണ്ട്. ഹെ​ഡ്മാ​സ്റ്റ​ർ റെ​ജി സെ​ബാ​സ്റ്റ്യ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡൈ​നോ ജ​യിം​സ് ഇ​ഞ്ചി​ക്കാ​ല​യി​ൽ എ​ന്നി​വ​ർ പ്ര​ദ​ർ​ശ​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

വാ​ഴൂ​ർ: ചെ​ങ്ക​ൽ ആ​ശാ​നി​ല​യം സ്‌​പെ​ഷ​ൽ സ്‌​കൂ​ളി​ൽ വാ​യ​ന​ദി​നാ​ഘോ​ഷം ന​ട​ത്തി. ഭൗ​തി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കു​ട്ടി​ക​ൾ​ക്കും വാ​യ​ന എ​ന്ന ആ​ശ​യ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കി​യാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്. ഡ​യ​റ​ക്ട​ർ ഫാ. ​റോ​യി മാ​ത്യു വ​ട​ക്കേ​ൽ, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​റ്റി സേ​വ്യ​ർ എ​ന്നി​വ​ർ സ​ന്ദേ​ശം ന​ൽ​കി.

മു​ക്കൂ​ട്ടു​ത​റ: വാ​യ​ന​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ല്ല​മു​ള യു​പി​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ മു​ക്കൂ​ട്ടു​ത​റ പ​ബ്ലി​ക് ലൈ​ബ്ര​റി സ​ന്ദ​ർ​ശി​ച്ചു. ബാ​ല​വി​ഭാ​ഗം പു​സ്ത​ക​ശേ​ഖ​രം കു​ട്ടി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും സ്കൂ​ൾ വ​ഴി പു​സ്ത​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ർ മാ​ർ​ട്ടി​ന്‍, എം.​സി. മാ​ത്യു, എ​ൻ.​എ. തോ​മ​സ്, പി.​സി. ഉ​ല​ഹ​ന്നാ​ൻ, ജോ​യി ജോ​സ​ഫ്, ഡോ. ​ടി.എ​ൽ. മാ​ത്യു, ര​വി​കു​മാ​ർ, ജോ​സ​ഫ് ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗിച്ചു.