കൈ​വ​രി​യി​ല്ലാ​ത്ത ക​ലു​ങ്ക് അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു
Saturday, August 3, 2024 1:06 AM IST
ക​രു​വ​ഞ്ചാ​ൽ: തി​ര​ക്കേ​റി​യ ക​രു​വ​ഞ്ചാ​ൽ ടൗ​ണി​ൽ പു​തു​താ​യി നി​ർ​മി​ച്ച ക​ലു​ങ്കി​ന് കൈ​വ​രി​യോ സു​ര​ക്ഷ ഭി​ത്തി​യോ നി​ർ​മി​ക്കാ​ത്ത​ത് അ​പ​ക​ടഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. ക​രു​വ​ഞ്ചാ​ൽ-​വെ​ള്ളാ​ട് മെ​ക്കാ​ഡം റോ​ഡി​ൽ ക​രു​വ​ഞ്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശു​പ​ത്രി​ക്കു സ​മീ​പം നി​ർ​മി​ച്ച ക​ലു​ങ്കാ​ണ് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും അ​പ​ക​ടഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്.


ഓ​വു​ചാ​ലും ക​ലു​ങ്കും പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ക​ലു​ങ്കി​ന്‍റെ ഒ​രു വ​ശ​ത്തെ റോ​ഡ​രി​കി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​മു​ള്ള​തി​നാ​ൽ ഇ​വി​ടെ ഓ​ട സ്ലാ​ബി​ട്ട് മൂ​ടി​യി​ട്ടു​ണ്ട്. മ​റു​വ​ശ​ത്ത് പ​ല​പ്പോ​ഴും കു​റ്റി​ക്കാ​ടു​ക​ൾ വ​ള​രു​ന്ന​തി​നാ​ൽ ക​ലു​ങ്കി​ന്‍റെ തു​റ​ന്നി​ട്ട ഭാ​ഗം പെ​ട്ടെ​ന്ന് ശ്ര​ദ്ധ​യി​ൽപെ​ടി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.