പയ്യാവൂർ: ഓണാഘോഷത്തോടനുബന്ധിച്ച് പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തനമാരംഭിച്ച ഓണച്ചന്ത പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് ടി.എം. ജോഷി അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എം.സി.തോമസ്, സെക്രട്ടറി എം.വി.രാജേഷ് കുമാർ, മാനേജർ മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.