കത്തോലിക്ക കോൺഗ്രസ് ഇന്ന് ജാഗ്രതാദിനം ആചരിക്കും
1451740
Sunday, September 8, 2024 7:33 AM IST
പയ്യാവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഹ്വാന പ്രകാരം കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ മേഖലകളിൽ ഇന്ന് ജാഗ്രതാദിനമായി ആചരിച്ച് പ്രതിഷേധ പരിപാടികൾ നടത്തും.
മുല്ലപ്പെരിയാർ ഡാം ഡി കമ്മീഷൻ ചെയ്യുക, ജനവാസ പ്രദേശങ്ങളെ ഇഎസ്ഐ സോണുകളിൽ നിന്ന് ഒഴിവാക്കുക, കരിന്തളം- വയനാട് 400 കെവി ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുക എന്നീ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്.
തലശേരി അതിരൂപതാതല ഉദ്ഘാടനം ചിറ്റാരിക്കാൽ കമ്പല്ലൂർ ഇടവകയിൽ ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ നിർവഹിക്കും. അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിക്കും.