ഇരിട്ടി: സേവ് വയനാടിനുവേണ്ടി ആക്രി ചലഞ്ചിലൂടെ പാലത്തുംകടവ് വാർഡ് അംഗം ബിജോയ് പ്ലാത്തോട്ടം സമാഹരിച്ച 71400 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. മഹാത്മ വായനശാലയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ തുക ഏറ്റുവാങ്ങി. അയ്യൻകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജസ് അധ്യക്ഷത വഹിച്ചു. പാലത്തിൻകടവ് വികാരി ഫാ. ജോൺപോൾ പൂവത്തനാനിക്കൽ മുഖ്യപ്രഭാഷണം നടത്തി. ബിജോയ് പ്ലാത്തോട്ടം, ബിനോയ് ചേന്നപ്പള്ളി എന്നിവർ പ്രസംഗിച്ചു.