ഇന്ധനവില കുറയ്ക്കണം: കേരള കോൺഗ്രസ്-എം
1451807
Monday, September 9, 2024 1:10 AM IST
പയ്യാവൂർ: ആഗോള വിപണിയിൽ ക്രൂഡ്ഓയിൽ വില ഗണ്യമായി കുറഞ്ഞിട്ട് മാസങ്ങളായിട്ടും രാജ്യത്ത് ഇന്ധന വില കുറയ്ക്കാൻ തയാറാകാത്ത നയം അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി സജി കുറ്റ്യാനിമറ്റം. പയ്യാവൂരിൽ നടന്ന കേരള കോൺഗ്രസ്-എം മണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൊതുമേഖല എണ്ണ കമ്പനികളും റിലയൻസ്, അദാനി അടക്കമുള്ള സ്വകാര്യ എണ്ണ കുത്തകകളും സാധാരണക്കാരന്റെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്ന നയം അവസാനിപ്പിച്ച് പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില അടിയന്തരമായി കുറയ്ക്കണമെന്ന് സജി കുറ്റ്യാനിമറ്റം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ജോസ് മണ്ഡപത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ബിനു മണ്ഡപം, ബിജു പുതുക്കള്ളിൽ, നോബിൻസ്, ജെയ്സൺ കാച്ചപ്പിള്ളിൽ, ജോസഫ് ചക്കാനിക്കുന്നേൽ, ചാക്കോ കാരത്തുരുത്തേൽ, ടോമി വടക്കുംവീട്ടിൽ, തുളസിധരൻ നായർ, ജോസ് വെട്ടത്ത്, തങ്കച്ചൻ തോമസ്, റോഷൻ ഓലിയ്ക്കൽ, ജിനോ തേക്കുംകാട്ടിൽ എന്നിവർ പ്രസംഗിച്ചു.