അ​ടി​ച്ചു​ക​യ​റി പ​ച്ച​ക്ക​റി വി​ല
Sunday, September 8, 2024 7:33 AM IST
ക​ണ്ണൂ​ര്‍: ഓ​ണ​ത്തി​ന് ഒ​രാ​ഴ്ച മാ​ത്രം ബാ​ക്കി നി​ൽ​ക്കെ പ​ച്ച​ക്ക​റി വി​ല നി​ത്യേ​ന ഉ​യ​ർ​ന്നു തു​ട​ങ്ങി. എ​ല്ലാ​വി​ധ പ​ച്ച​ക്ക​റി​ക​ള്‍​ക്കും വി​ല വ​ർ​ധി​ച്ചി​ട്ടു​ണ്ട്. സ​വോ​ള​യ്ക്കും കാ​ര​റ്റി​നു​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വി​ല വ​ർ​ധി​ച്ച​ത്.

ഒ​രാ​ഴ്ച​ക്കി​ടെ സ​വോ​ള​യ്ക്ക് 35 രൂ​പ​യി​ൽ നി​ന്നും 23 രൂ​പ​ വ​ർ​ധി​ച്ച് 58 രൂ​പ​യാ​യി. 60 രൂ​പ ഉ​ണ്ടാ​യി​രു​ന്ന കാ​ര​റ്റി​ന് 30 രൂ​പ​ വ​ർ​ധി​ച്ച് 90 രൂ​പ​യാ​യി. ഇ​ഞ്ചി​ക്ക്-200, വെ​ളു​ത്തു​ള​ളി​ക്ക്-300, പ​യ​ര്‍-75, മു​രി​ങ്ങക്ക-50 എ​ന്നി​വ​യ്ക്കെ​ല്ലാം ഒ​രാ​ഴ്ച​കൊ​ണ്ട് വി​ല വ​ര്‍​ധി​ച്ചി​രു​ന്നു.

ഓ​ണ​ത്തി​ന് ഏ​റെ പ്ര​ധാ​ന​മാ​യ നേ​ന്ത്ര​കാ​യ്ക്ക് (പ​ച്ച) 10-15 രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്. ഇ​ന്ന​ല​ത്തെ മൊ​ത്തവി​ല 60 രൂ​പ​യാ​ണ്. ക​ണ്ണൂ​ർ താ​ലൂ​ക്ക് ഹാ​ളി​ൽ ന​ട​ക്കു​ന്ന മേ​ള​യി​ലെ സ്റ്റാ​ളി​ൽ 55 രൂ​പ​യാ​ണ് ഒ​രു കി​ലോ പ​ച്ച​കാ​യ്​ക്ക്.


കൃ​ഷി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ച്ച​ക്ക​റിച്ച​ന്ത​ക​ള്‍ തു​റ​ന്നി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മേ സ​ഞ്ച​രി​ക്കു​ന്ന ഹോ​ര്‍​ട്ടി​കോ​പ് സ്റ്റോ​റും ഉ​ണ്ട്. ഓ​ണം അ​ടു​ക്കു​ന്ന​തോ​ടെ ഇ​നി​യും വി​ല വ​ർ​ധി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്.