കൺസ്യൂമർ ഫെഡിന്റെ ഓണം സഹകരണ വിപണിക്ക് തുടക്കം
1451729
Sunday, September 8, 2024 7:33 AM IST
മട്ടന്നൂർ: കൺസ്യൂമർ ഫെഡിന്റെ ഓണം സഹകരണ വിപണിക്ക് തുടക്കമായി. ഏഴു മുതൽ 14 വരെയാണ് വിപണി പ്രവർത്തിക്കുന്നത്. സഹകരണ സ്ഥാപനങ്ങൾ വഴിയാണ് സബ് സിഡി സാധനങ്ങൾ ഉൾപ്പെടെയുള്ള കിറ്റുകൾ വിതരണം ചെയ്യുന്നത്. മട്ടന്നൂർ അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓണച്ചന്തയുടെ ഉദ്ഘാടനം കെ.കെ. ശൈലജ എംഎൽഎ നിർവഹിച്ചു. പ്രസിഡന്റ് സി.വി. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.
കള്ളുചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ.വി. ചന്ദ്രബാബു, പി.സി.കെ. നമ്പ്യാർ, കെ. ഭാസ്കരൻ, കെ. ഷനിൽ കുമാർ, ഖാദർ മണക്കായി എന്നിവർ പ്രസംഗിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സൊസൈറ്റി നൽകുന്ന തുക പ്രസിഡന്റ് സി.വി. ശശീന്ദ്രൻ എംഎൽഎയ്ക്ക് കൈമാറി. സൊസൈറ്റിയ്ക്ക് താഴെയുള്ള മുറിയിലാണ് ഓണച്ചന്ത ആരംഭിച്ചത്. കോളാരി ബാങ്കിന്റെ ഓണച്ചന്ത പ്രസിഡന്റ് കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.