വിമൽജ്യോതി എൻജിനിയറിംഗ്, എംബിഎ കോളജുകളിൽ പ്രവേശനോത്സവം നടത്തി
1451741
Sunday, September 8, 2024 7:33 AM IST
ചെമ്പേരി: വിമൽജ്യോതി എൻജിനിയറിംഗ്, എംബിഎ കോളജുകളിലെ പ്രവേശനോത്സവം ജ്യോതിർഗമയ 2024 എന്ന പേരിൽ സംഘടിപ്പിച്ചു. ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് ഉദ്ഘാടനം ചെയ്തു. മൂല്യബോധവും സ്വഭാവശുദ്ധിയുമുള്ള യുവതി-യുവാക്കൾ പഠന മികവിലൂടെ മുന്നോട്ടു വരുമ്പോൾ മാത്രമേ നല്ലൊരു സമൂഹസൃഷ്ടി സാധ്യമാവുകയുള്ളൂവെന്നും അർപ്പണബോധവും സ്ഥിരോത്സാഹവും ഒത്തുചേർന്ന വിദ്യാർഥി സമൂഹത്തിലാണ് രാജ്യത്തിന്റെ ഭാവിയെന്നും മാർ ജോർജ് ഞറളക്കാട്ട് പറഞ്ഞു.
കോളേജ് ചെയർമാൻ മോൺ. ആന്റണി മുതുകുന്നേൽ അധ്യക്ഷത വഹിച്ചു. മാനേജർ ഫാ. ജെയിംസ് ചെല്ലങ്കോട്ട്, എൻജിനിയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ.ബെന്നി ജോസഫ്, എംബിഎ കോളജ് പ്രിൻസിപ്പൽ റവ. ഡോ. ജിനു വടക്കേമുളഞ്ഞനാൽ, ഫാ.ലാസർ വരമ്പത്ത്, പിടിഎ വൈസ് പ്രസിഡന്റ് ദിനേശ് ചന്ദ്രൻ, പ്രഫ. കെ.വി. ജോർജ്, വിദ്യാർഥി യൂണിയൻ ചെയർമാൻ ഡിയോൺ അജി മാത്യു എന്നിവർ പ്രസംഗിച്ചു.