കുടിയാന്മല: അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് യുവതിയുടെ വീടാക്രമിക്കുകയും മാതാവിനെ മർദിച്ച ശേഷം ഫോൺ പിടിച്ചുവാങ്ങി നശിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ മൂന്നു പേർക്കെതിരേ കേസ്.
നടുവിൽ വിളക്കന്നൂർ സ്വദേശിനിയായ ഇരുപത്തി രണ്ടുകാരിയുടെ പരാതിയിലാണ് പ്രദേശവാസികളായ മറിയം, മുബഷീറ എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെ കുടിയാന്മല പോലീസ് കേസെടുത്തത്.
ജൂലൈ 12 മുതലാണ് പരാതിക്കാസ്പദമായ സംഭവം വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ ജനൽ ഗ്ലാസുകൾ തകർക്കുകയും പരാതിക്കാരിയേയും മാതാവിനെയും ചീത്ത വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വിളക്കന്നൂർ ടൗണിൽ വച്ച് ഫോൺ വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തു. പരാതിക്കാരിയുമായി രണ്ടാം പ്രതിയുടെ ഭർത്താവിന് വഴിവിട്ട ബന്ധമുണ്ടെന്നുള്ള സംശയമാണ് സംഭവത്തിന് കാരണമെന്ന പരാതിയിലാണ് കേസ്.