മുസ്ലിം യൂത്ത് ലീഗ് മാർച്ച് നടത്തി
1451711
Sunday, September 8, 2024 7:32 AM IST
തളിപ്പറമ്പ്: പോലീസിനെ മാഫിയ വത്കരിച്ച മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ഗ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
ജില്ലാ ജനറൽ സെക്രട്ടറി പി.സി. നസീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നൗഷാദ് പുതുക്കണ്ടം അധ്യക്ഷത വഹിച്ചു. അലി മംഗര, എൻ.യു. ഷഫീഖ്, ഓലിയന്‍ ജാഫര്‍ എന്നിവർ പ്രസംഗിച്ചു.