കണ്ണൂർ: ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ്മിഷൻ, കണ്ണൂർ കോർപറേഷൻ, കാപ്പാട് ആയുർവേദ ഡിസ്പെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തിലാനൂർ യുപി സ്കൂളിൽ സൗജന്യ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് നടത്തി. മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.
കൗൺസിലർ കെ.പി. രജനി അധ്യക്ഷത വഹിച്ചു. കൗൺസിലർ കെ. നിർമല, മെഡിക്കൽ ഓഫീസർ ഡോ. ലയ ബേബി, ഡോ. ശ്രുതി ലക്ഷ്മൺ, ഡോ. പി. ശ്രുതി, സി. പ്രസീന എന്നിവർ പ്രസംഗിച്ചു. ഡോ. പി. സുചിത്ര ക്ലാസെടുത്തു.