ടിഎസ്എസ്എസ് ക്വിസ് മത്സരം സംഘടിപ്പിച്ചു
1451812
Monday, September 9, 2024 1:10 AM IST
ചെറിയഅരീക്കമല: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി (ടിഎസ്എസ്എസ്) ചെറിയഅരീക്കമല ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സൺഡേ സ്കൂൾ വിദ്യാർഥികൾക്കായി ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു.
യൂണിറ്റ് ഡയറക്ടർ ഫാ. ജോസഫ് പുതുമന ഉദ്ഘാടനം ചെയ്തു. സൺഡേ സ്കൂൾ മുഖ്യാധ്യാപകൻ ജോർജ് തച്ചിലേട്ട് അധ്യക്ഷത വഹിച്ചു.
ട്രസ്റ്റ് പ്രസിഡന്റ് ഷിബു മാണി ആമുഖപ്രഭാഷണം നടത്തി. സെക്രട്ടറി ജോജോ പുല്ലാട്ട്, ജോർജ് കുന്നുംപുറത്ത്, സിജി ജോർജ്, ആൻ ഗ്രേസ് മനയിൽ എന്നിവർ പ്രസംഗിച്ചു. ടിഎസ്എസ്എസ് അതിരൂപത പ്രസിഡന്റ് ജോഷി കുന്നത്ത് ക്വിസ് മത്സരം നിയന്ത്രിച്ചു.
മത്സരത്തിൽ ആന്റണി മറ്റത്തിൻകര, ഡിവോൺ മഠത്തിക്കുഴി എന്നിവർ ഒന്നാം സ്ഥാനവും അർപ്പിത തെറ്റാലിയ്ക്കൽ, എൽബ കടുവാതൂക്കിൽ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ആൻ മരിയ കുന്നുംപുറത്ത്, ക്രിസ്റ്റീന കുന്നുംപുറത്ത് എന്നിവർക്കാണു മൂന്നാം സ്ഥാനം. വിജയികൾക്കുള്ള സമ്മാനങ്ങൾ ഫാ. ജോസഫ് പുതുമന വിതരണം ചെയ്തു.