ചെറുപുഴ: വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്ക് നൽകി വരുന്ന നാദബ്രഹ്മ പുരസ്കാരം ഈ വർഷം ചലച്ചിത്ര താരം കൊല്ലം തുളസിക്ക്.
ചെറുപുഴ നാദബ്രഹ്മ കലാക്ഷേത്രത്തിന്റെ 29-ാമത് വാർഷികാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 12ന് വൈകുന്നേരം നാലിന് ചെറുപുഴ ജെഎം യുപി സ്കൂളിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും. ആദരണീയ പ്രതിഭാ പുരസ്കാരം ഡോ. ടി.വി. കുഞ്ഞിക്കണ്ണൻ പയ്യന്നൂരിനും സമ്മാനിക്കും.